ബാങ്കുമായി ആധാര് ബന്ധിപ്പിക്കുന്നതെങ്ങനെ?സര്ക്കാര് ആനുകൂല്യം ഇനി ദേശസാല്കൃത ബാങ്കുവഴി മാത്രമാണ്. അതിനാല് ആധാര് നമ്പര് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതാണ്. അതിനായി വലിയ ബുദ്ധിമുട്ടില്ല. നമ്മുടെ ആധാര് കാര്ഡോ ഇ-ആധാറോ കോപ്പി സഹിതം, ആധാര് നമ്പര് ഇന്ന അക്കൗണ്ട് നമ്പരുമായി ബന്ധിപ്പിക്കണമെന്ന് കാണിച്ച് ബാങ്കില് അപേക്ഷ നല്കിയാല് മതിയാകും.
ആധാര് ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കുന്നതെങ്ങനെ?
ഗ്യാസ് കണക്ഷനുമായി ആധാര് ബന്ധിപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ് മലയാളികള്. പാചക വാതക സബ്സിഡിക്ക് ആധാര് കാര്ഡ് നിര്ബന്ധമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. പാചക വാതക സിലിണ്ടറിന്റെ സബ്സിഡി ബാങ്കുകള് വഴി മാത്രമാണ് നല്കുന്നത്. ആധാര് നമ്പര് നല്കാത്തവര്ക്ക് പാചകവാതക സബ്സിഡി ലഭിക്കില്ല. ആധാര് നമ്പര് നല്കാന് ഉപഭോക്താക്കള്ക്ക് മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.
ഇതിനായി ബുദ്ധിമുട്ടേണ്ട. ഗ്യാസ് കണക്ഷന് വളരെ എളുപ്പത്തില് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇത് രണ്ട് വിധത്തില് ചെയ്യാവുന്നതാണ്. ഓണ്ലൈനായും നേരിട്ടും ആധാറുമായി ഗ്യാസ് കണക്ഷന് ബന്ധിപ്പിക്കാം.
ആദ്യമായി ആധാറിനെ ബാങ്ക് അക്കൗണ്ട് നമ്പരുമായി ബന്ധിപ്പിക്കണം. അതിനുശേഷം ആധാറോ, ഇ-ആധാറോ കോപ്പി സഹിതം ഗ്യാസ് ഏജന്സിയില് എത്തണം. ഒപ്പം അപേക്ഷയും നല്കണം. അപേക്ഷയില് ആധാര് ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പരും ബാങ്കും പ്രത്യകം തെറ്റുകൂടാതെ എഴുതണം. കാരണം സബ്സിഡി വരുന്നത് ആ അക്കൗണ്ടിലേക്കാണ്.
No comments:
Post a Comment
“വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടോ? ചോദിക്കൂ”